സുഹൃത്തിനെക്കൊണ്ട് ഭാര്യയെ ബലാത്സംഗം ചെയ്യിപ്പിച്ചശേഷം വീഡിയോ പകർത്തി പുറത്തുവിടുമെന്ന് ഭീക്ഷണിപ്പെടുത്തി ഭാര്യയോട് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട ഭർത്താവ് അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ ആഗ്രയിലെ സീതാനഗര്‍ പ്രദേശത്താണ് സംഭവം. യുവതി പരാതിയുമായി എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ രണ്ട് ലക്ഷം രൂപയാണ് പ്രതി ഭാര്യയോട് അവകാശപ്പെട്ടത്. ഇയാളുടെ സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് 12 വയസുള്ള ഒരു മകനുമുണ്ട്. മാസത്തില്‍ കുറച്ചുദിവസം മാത്രമാണ് ഭര്‍ത്താവ് വീട്ടിലേക്ക് വരുന്നതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.
ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഭര്‍ത്താവും ഒരു സുഹൃത്തും കൂടി വീട്ടിലേക്ക് വന്നിരുന്നു. അച്നേര സ്വദേശിയായ സുഹൃത്തിനൊപ്പമാണ് അദ്ദേഹം വീട്ടിലെത്തിയതെന്ന് ഭാര്യ പറയുന്നു. പുറത്തുനിന്ന് ഭക്ഷണവും പാനീയങ്ങളും വാങ്ങിയാണ് ഇരുവരും വന്നത്. തങ്ങള്‍ ഒരുമിച്ചിരുന്നാണ് ആ ഭക്ഷണം കഴിച്ചതെന്ന് യുവതി പറഞ്ഞു. അതിനുശേഷം താനും മകനും ഉറങ്ങാന്‍ പോയിയെന്നും ഇവര്‍ പറഞ്ഞു.
രാവിലെ എഴുന്നേറ്റപ്പോള്‍ ചിലകാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞ ഭര്‍ത്താവ് 5000 രൂപ ആവശ്യപ്പെട്ടു. അപ്പോള്‍ തന്നെ താന്‍ പണം നല്‍കിയെന്നും യുവതി പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് ഫോണില്‍ തന്നെ വിളിച്ച് രണ്ട് ലക്ഷം രൂപ ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കില്‍ അയാള്‍ പകര്‍ത്തിയ ബലാത്സംഗ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. എന്ത് വീഡിയോയാണ് എന്ന് ചോദിച്ചപ്പോള്‍ അയാള്‍ തനിക്ക് ആ ദൃശ്യങ്ങള്‍ അയച്ചുതന്നുവെന്ന് യുവതി പറഞ്ഞു. മദ്യം നല്കി മയക്കിയ ശേഷം സുഹൃത്തിനെക്കൊണ്ട് തന്നെ ബലാത്സംഗം ചെയ്യിപ്പിക്കുന്ന വീഡിയോയായിരുന്നു അതെന്ന് യുവതി പറഞ്ഞു. തന്റെ കൈയ്യില്‍ പണമില്ലെന്നും വീഡിയോ വൈറലാക്കരുതെന്ന് ഭര്‍ത്താവിനോട് കരഞ്ഞുപറഞ്ഞെങ്കിലും കൂട്ടാക്കാതെ വന്നതോടെയാണ് പരാതി നൽകിയത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn