കുവൈറ്റിൽ ഷോപ്പിങ് മാളിൽ കറങ്ങിനടന്ന് സ്ത്രീകളെ ആംഗ്യഭാഷ കാണിച്ചയാളെ പോലീസ് പൊക്കി. ഹവല്ലി ഗവര്‍ണറേറ്റിലെ ഒരു ഷോപ്പിങ് മാളിലാണ് സംഭവം. മോശം ആംഗ്യങ്ങൾ കാണിച്ചതിന് സാല്‍വ ഡിറ്റക്ടീവുകള്‍ ശനിയാഴ്ചയാണ് അറബ് പ്രവാസിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. ഒരു അജ്ഞാത യുവാവിനെതിരെ സ്ത്രീകളിൽ ഒരാൾ പരാതി നൽകിയതിനെ തുടർന്നാണ് കേസ് എടുത്തതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. സാൽവ ഡിറ്റക്ടീവുകൾ ഉടൻ ഒരു സുരക്ഷാ സംഘം രൂപീകരിച്ചു. തുടര്‍ന്ന് നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കുകയും പ്രതിയെ തിരിച്ചറിയുകയുമായിരുന്നു. പ്രതിയെ തിരിച്ചറിയാനും കണ്ടെത്താനും അറസ്റ്റ് ചെയ്യാനും ഡിറ്റക്ടീവുകൾക്ക് കഴിഞ്ഞുവെന്നും സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Home
Uncategorized
കുവൈറ്റിൽ ഷോപ്പിങ് മാളിൽ കറങ്ങിനടന്ന് സ്ത്രീകളെ ആംഗ്യഭാഷ കാണിച്ചു; പരാതിക്ക് പിന്നാലെ ആളെ പൊക്കി പൊലീസ്
