അനധികൃതമായി നേടിയതെന്ന് കണ്ടെത്തിയ 1,758 പേരുടെ കൂടി കുവൈത്ത് പൗരത്വം റദ്ദാക്കി. സുപ്രീം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുത്തിടെ നടത്തിയ പരിശോധനയിൽ ആയിരക്കണക്കിന് പേരുടെ പൗരത്വമാണ് കുവൈത്ത് റദ്ദാക്കിയത്. ഇതുവരെ 7,000 കുവൈത്തികളുടെ പൗരത്വം പിൻവലിച്ചിട്ടുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയും മറ്റ് അനധികൃത മാർഗങ്ങളിലൂടെയും പൗരത്വ സർട്ടിഫിക്കറ്റുകളും പാസ്പോർട്ടുകളും കൈവശപ്പെടുത്തിയവർക്ക് എതിരെ നടപടികൾ സ്വീകരിച്ചുവരികയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn