ആഡംബര കാർ , പത്ത് ലക്ഷം ഡോളർ ക്യാഷ് പ്രൈസ്; കുവൈത്തിൽ വമ്പൻ സമ്മാനങ്ങളുമായി ഷോപ്പിംഗ് ഫെസ്റ്റിവൽ

കുവൈത്തിൽ ഈ മാസം 21 മുതൽ ആരംഭിക്കുന്ന യാ ഹല ഷോപ്പിംഗ് ഫെസ്റ്റിവൽ മേളയിൽ പങ്കെടുക്കുന്ന ഉപഭോക്താക്കളെ കാത്തിരിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങൾ. പത്താഴ്ചകളിലായി 70 ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ ഓരോ ആഴ്ചയിലും നടക്കുന്ന പ്രതിവാര നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുക്കുക . ഷോപ്പിംഗ് ഫെസ്റ്റിവൽ മേളയുടെ ഭാഗമായ ഏതെങ്കിലും സ്ഥാപനങ്ങളിൽ നിന്നും ഓരോ പത്ത് ദിനാർ മൂല്യമുള്ള സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന കൂപ്പൺ വഴിയാണ് നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിനു അർഹത ലഭിക്കുക. 120 ആഡംബര കാറുകളും പത്ത് ലക്ഷം ഡോളർ ക്യാഷ് പ്രൈസുമാണ് ആകെ സമ്മാനങ്ങൾ.ഓരോ ആഴ്ചയിലും നടക്കുന്ന നറുക്കെടുപ്പിൽ 12 പേർക്ക് ഓരോ ആഡംബര കാർ വീതം സമ്മാനമായി ലഭിക്കും. ഇതിനു പുറമെ ഒരു ലക്ഷം ഡോളർ ക്യാഷ് പ്രൈസ് സമ്മാനത്തിനു ഓരോ ആഴ്ചയിലും ഒരാൾ വീതം തെരഞ്ഞെടുക്കപ്പെടും. വാണിജ്യ സമുച്ചയങ്ങൾ, റീട്ടെയിൽ സ്റ്റോറുകൾ, സഹകരണ സംഘങ്ങൾ , സെൻട്രൽ മാർക്കറ്റുകൾ, പ്രധാന കമ്പനികൾ, ഇ-കൊമേഴ്‌സ്, ഓട്ടോമോട്ടീവ്, നിർമ്മാണം, ഫർണിച്ചർ, ആരോഗ്യം, സൗന്ദര്യ മേഖലകൾ, ടൂറിസം, വിനോദം, റെസ്റ്റോറൻ്റുകൾ, കഫേകൾ, എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് മേളയുടെ ഭാഗമാകുക എന്ന് യാ ഹാല ഫെസ്റ്റിവൽ സിഇഒ ഫാദൽ അൽ-ദോസരി അറിയിച്ചു.ഡ്രോൺ പ്രദർശനങ്ങൾ, കരിമരുന്ന് പ്രയോഗം, മറ്റു നിരവധി പ്രദർശനങ്ങളും മേളയുടെ ഭാഗമായി നടക്കും. ഇതിനകം 2000 സ്ഥാപനങ്ങളാണ് മേളയിൽ പങ്കെടുക്കുന്നതിനു രെജിസ്റ്റർ ചെയ്തിരിക്കുന്നത്.മിഷ്രിഫ് എക്സിബിഷൻ ഗ്രൗണ്ടിലെ ഓഫീസ് ആസ്ഥാനത്തും ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും രജിസ്‌ട്രേഷൻ തുടരുന്നതായി അദ്ദേഹം അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version