കുവൈറ്റിൽ മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി യുവതി അന്തരിച്ചു. കുവൈത്തില്‍ ബിസിനസുകാരനായ അയനിക്കാട് സ്വദേശി ഹന്‍ഷാസ് മഫാസിന്റെ ഭാര്യ കോഴിക്കോട് മൂടാടി പാലക്കുളം സ്വദേശി സഫീന ഹന്‍ഷാസ് (31) ആണ് മരണമടഞ്ഞത്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ പത്ത് ദിവസത്തോളമായി ജാബിര്‍ അഹ്മദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് അന്ത്യം. ഉസൈൻ മൂടാടിയുടെയും ജമീലയുടെയും മകളാണ്. മക്കൾ: ഹന്നൂന്‍ സിയ , ഹാനിയ ഹെന്‍സ (ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍, കുവൈത്ത് ), തെഹ്നൂന്‍ (ആറ് മാസം പ്രായം ).കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
