കുവൈത്തിൽ 64 ആമത് ദേശീയ ദിനാഘോഷ പരിപാടികൾ ഫെബ്രുവരി 2 മുതൽ ആരംഭിക്കും.ക്യാപിറ്റൽ ഗവർണറേറ്റ് ആസ്ഥാനമായ നൈഫ് പാലസ് സ്ക്വയറിൽ കാലത്ത് 10 മണിക്ക് ദേശീയ പതാക ഉയർത്തൽ ചടങ്ങോടെയാണ് പരിപാടികൾക്ക് തുടക്കമാകുക. പരിപാടിയിൽ പങ്കെടുക്കാൻ പൊതു ജനങ്ങൾക്കും അവസരം ഉണ്ടായിരിക്കും. ഫെബ്രുവരി 25 നാണ് കുവൈത്തിന്റെ ദേശീയ ദിനം ആഘോഷിക്കുന്നത്.ഫെബ്രുവരി 26 ന് 34 ആമത് വിമോചന ദിനവും ആഘോഷിക്കും.ദേശീയ ദിനാഘോഷങ്ങൾക്ക് മുന്നോടിയായി രാജ്യത്ത് ആദ്യമായി ആരംഭിച്ച 70 ദിവസം നീണ്ട് നിൽക്കുന്ന ‘യാ ഹല’ ഷോപ്പിംഗ് ഫെസ്റ്റിവലും ഇത്തവണത്തെ ആഘോഷ പരിപാടികൾക്ക് മാറ്റ് കൂട്ടും
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7