കുവൈത്തിൽ റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷിത ഗതാഗതം സൃഷ്ടിക്കുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ പദ്ധതിയുടെ ഭാഗമായി ഹിന്ദി ഉൾപ്പെടെ ആറ് വിദേശ ഭാഷകളിൽ ബോധവൽക്കരണം നടത്തും.ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വിഭാഗം പൊതു സമ്പർക്ക വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ഹിന്ദി ഭാഷക്ക് പുറമെ ഇംഗ്ലീഷ്, ഉറുദു, ബംഗ്ല,പാഴ്സി, ഫ്രഞ്ച് ഭാഷകളിൽ ആയിരിക്കും ബോധ വൽക്കരണം നടത്തുക.ഗതാഗത നിയമ ലംഘനങ്ങൾക്ക് കനത്ത പിഴയും ജയിൽ ശിക്ഷയും വ്യവസ്ഥ ചെയ്യുന്ന പുതിയ ഗതാഗത നിയമത്തിന് കഴിഞ്ഞ മാസം അമീർ ഷെയ്ഖ് മിഷാൽ അൽ അഹമദ് അൽ സബാഹ് അംഗീകാരം നൽകിയിരുന്നു. ഈ വർഷം ഏപ്രിൽ 22 മുതലാണ് നിയമം പ്രാബല്യത്തിൽ വരിക.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7