വിവാഹപ്രായം 18 വയസ്സായി ഉയർത്തി കുവൈറ്റ്

കുവൈറ്റിൽ വിവാഹം കഴിക്കാനുള്ള കു​റ​ഞ്ഞ പ്രാ​യം 18 വ​യ​സ്സാ​ക്കി ഉ​യ​ർ​ത്തി നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം. ഇ​ണ​ക​ൾ വൈ​കാ​രി​ക​വും സാ​മൂ​ഹി​ക​വു​മാ​യ പ​ക്വ​ത നേ​ടി​യി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​ണ് വി​വാ​ഹ​പ്രാ​യം ഉ​യ​ർ​ത്തി​യ​ത്. കു​വൈ​ത്തി​ൽ വി​വാ​ഹി​ത​രാ​കാ​നു​ള്ള ചു​രു​ങ്ങി​യ പ്രാ​യം പു​രു​ഷ​ന്മാ​ർ​ക്ക് 17 വ​യ​സ്സും സ്ത്രീ​ക​ൾ​ക്ക് 15 വ​യ​സ്സും ആ​യി​രു​ന്നു. 2024ൽ 1,145 ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​വാ​ഹ​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ള്‍.

പേഴ്‌സണല്‍ സ്റ്റാറ്റസ് ലോ നമ്പര്‍ 51/1984-ലെ ആര്‍ട്ടിക്കിള്‍ 26, ജാഫാരി പേഴ്‌സണല്‍ സ്റ്റാറ്റസ് നിയമത്തിലെ 124/2019-ലെ ആര്‍ട്ടിക്കിള്‍ 15-ാം നമ്പറുമാണ് ഭേദഗതി ചെയ്തത്. കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ചും, സ്ത്രീകള്‍ക്കെതിരായ വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള രാജ്യാന്തര നിയമത്തിന്റെ ഭാഗമായിട്ടാണിത്.
കഴിഞ്ഞ വര്‍ഷം, 1,079 പെണ്‍കുട്ടികളും 66 ആണ്‍കുട്ടികളും ഉള്‍പ്പെടെ 1,145 പ്രായപൂര്‍ത്തിയാകാത്ത വിവാഹങ്ങള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്കിടെയില്‍ വിവാഹമോചന നിരക്ക് മുതിര്‍ന്നവരേക്കാള്‍ ഇരട്ടിയാണെന്നും പഠനങ്ങള്‍ തെളിയിച്ചു. വിവാഹ പ്രായം ഉയര്‍ത്തുന്നതിലൂടെ, യുവാക്കളെ സംരക്ഷിക്കുന്നതിനും വിവാഹമോചന നിരക്ക് കുറയ്ക്കുന്നതിനും കുടുംബ സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യം നിര്‍ണായക ചുവടുവയ്പ്പ് നടത്തുകയാണെന്ന് അല്‍ സുമൈത്ത് പറഞ്ഞു. കുടുംബങ്ങളെയും കുട്ടികളെയും സംരക്ഷിക്കുന്നതിനുള്ള ഭരണഘടനാപരമായ പ്രതിബദ്ധതയില്‍ ഊന്നിയുള്ള നിയമപരിഷ്ക്കരണമാണന്നും മന്ത്രി കൂട്ടിചേര്‍ത്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version