വ്യാഴാഴ്ച ചേർന്ന സുപ്രീം കമ്മിറ്റി 476 പേരുടെ കൂടി കുവൈത്ത് പൗരത്വം റദ്ദാക്കി. വ്യാജ രേഖകൾ സമർപ്പിച്ച് പൗരത്വം നേടിയ 443 പേർ, ഇരട്ട പൗരത്വമുള്ള 13 പേർ, രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ട മൂന്നുപേർ എന്നിവരുൾപ്പെടെയാണ് നടപടിക്കിരയായത്.സുപ്രീം കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മാസങ്ങളിലെ പരിശോധനയിൽ പതിനായിരക്കണക്കിന് പേരുടെ പൗരത്വമാണ് കുവൈത്ത് റദ്ദാക്കിയത്.പതിറ്റാണ്ടുകൾ മുമ്പ് ഉന്നതങ്ങളിൽ സ്വാധീനം ചെലുത്തിയും വ്യാജ രേഖകൾ സമർപ്പിച്ചും പൗരത്വം നേടിയവരെയെല്ലാം പിടികൂടുമെന്ന ഉറച്ച നിലപാടിലാണ് അധികൃതർ. കുവൈത്തികൾക്കുള്ള വിവിധ സർക്കാർ ആനുകൂല്യങ്ങൾ സ്വന്തമാക്കാനാണ് അനധികൃതമായി പൗരത്വം നേടുന്നത്.പാസ്പോർട്ട് – പൗരത്വ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് പണവും പാരിതോഷികങ്ങളും നൽകിയാണ് നിരവധി പേർ കുവൈത്തി പൗരത്വം കരസ്ഥമാക്കിയത്.അനധികൃതമായി പൗരത്വം നേടിയ ഒരാളെയും വെറുതെവിടില്ലെന്നും ഇക്കാര്യത്തിൽ ആരെയും സ്വാധീനം ചെലുത്താൻ അനുവദിക്കില്ലെന്നും നിലവിൽ എത്ര ഉന്ന പദവിയിലിരിക്കുന്നയാൾ ആണെങ്കിലും പൗരത്വം റദ്ദാക്കുമെന്നുമാണ് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസുഫ് അസ്സബാഹ് പ്രഖ്യാപിച്ചിട്ടുള്ളത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7