കുവൈറ്റ് ∙ ഒ ഐ സി സി (OICC) കുവൈറ്റ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കെ പി സി സി ജനറൽ സെക്രട്ടറിയും ഒഐസിസി കുവൈറ്റിന്റെ ചാർജ് വഹിക്കുന്ന അഡ്വ. ബി എ അബ്ദുൾ മുത്തലിബ് പുതിയ ഭാരവാഹികൾക്ക് ചുമതല കൈമാറി.
പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി വിവിധ മേഖലകളിൽ സജീവമായ ഇടപെടലുകൾ നടത്തുകയും സമൂഹത്തിന് കൂടുതൽ പ്രയോജനകരമായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പുതിയ കമ്മിറ്റി പ്രവർത്തനം നടത്തണമെന്ന് അഡ്വ. ബി എ അബ്ദുൾ മുത്തലിബ് ഓർമ്മിപ്പിച്ചു.
ഒ ഐ സി സി (OICC) കുവൈറ്റ് പ്രസിഡണ്ട് വർഗീസ് പുതുക്കുളങ്ങര, ജനറൽ സെക്രട്ടറി ബി എസ് പിള്ള എറണാകുളം ജില്ലാ കമ്മിറ്റിയുടെ ചുമതലയുള്ള ദേശിയ കമ്മിറ്റി ഭാരവാഹികൾ ആയ ബിനു ചെമ്പാലയം, നിസാം തിരുവനന്തപുരം,സ്ഥാനമൊഴിഞ എറണാകുളം ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി നിബു ജേക്കബ്, ട്രഷറര്‍ മാർട്ടിൻ പാടായിട്ടിൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ബി എ അബ്ദുൾ മുത്തലിബ് പുതിയ ഭാരവാഹികൾക്ക് ചുമതല കൈമാറി.
പുതിയ ഭാരവാഹികൾ:
പ്രസിഡന്റ്: സാബു പൗലോസ്
ജനറൽ സെക്രട്ടറി: അനിൽ വർഗീസ്
ട്രഷറർ: ബിജു മാത്യു
വൈസ് പ്രസിഡന്റുമാർ: ബാബു ജോൺ എബ്രഹാം, ജിയോ മത്തായി,
സെക്രട്ടറിമാർ: എൽദോ എബ്രഹാം , ജിജു പോൾ, ജോളി ജോർജ്, ഹരികുമാർ നന്ദിയേത്ത്.
വെൽഫയർ സെക്രട്ടറി: ജോസഫ് കൊമ്പാറ
സ്പോർട്സ് സെക്രട്ടറി: പീറ്റർ എം മാത്യു
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:
നിബു ജേക്കബ്, ജോബിൻ ജോസ്, മാർട്ടിൻ പടയാട്ടിൽ, ജിനോ എം കെ, സജി ജേക്കബ്, വർഗീസ് പോൾ, തോമസ് വർഗീസ്, അഫ്സൽ ജമാൽ, പ്രിൻസ് ബേബി, ജോമോൻ ജോയ്, ബിജു പീറ്റർ, ബേസിൽ റോയ്, ബിജു സമുവൽ, തങ്കച്ചൻ ജോസഫ്, സിജോ ജോസഫ്, രാജേഷ് പാറയിൽ, ജോളി ജോസഫ്, ബിനോയ് ജോസ് കോട്ടക്കൽ, അനീഷ് ഉറുമീസ്, രവീന്ദ്രൻ, ബിജു മാങ്ങാലി, ജെറി മാത്യു.
നിബു ജേക്കബ്, ജോബിൻ ജോസ്, മാർട്ടിൻ പടയാട്ടിൽ, ജിനോ എം കെ, സജി ജേക്കബ് എന്നിവരെ ഒഐസിസി ദേശീയ കമ്മിറ്റിയിലേക്കും നാമനിർദ്ദേശം ചെയ്തു.
പുതിയ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ പ്രവാസി ക്ഷേമം, സാമൂഹിക രാഷ്ട്രീയ സേവനങ്ങൾ, വിദ്യാഭ്യാസ പദ്ധതികൾ എന്നിവക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
