യുവതികൾ ശ്രദ്ധിക്കുക, നിങ്ങൾക്ക് ക്ഷമയില്ലെങ്കിൽ നിങ്ങളുടെ യുവത്വവും സൗന്ദര്യവും നശിക്കുമെന്ന് പഠന റിപ്പോർട്ട്. സ്ത്രീകളിലെ ക്ഷമയും ദേഷ്യവും സംബന്ധിച്ച കാര്യങ്ങളിൽ സിംഗപ്പൂർ നാഷണൽ സർവകലാശാലയാണ് പഠനം നടത്തിയത്. രസകരവും ഗൗരവവുമായ ഗവേഷണ റിപ്പോർട്ട് നാഷണൽ അക്കാദമി ഓഫ് സയൻസാണ് പുറത്തുവിട്ടിരിക്കുന്നത്.
ചൈനയിലെ ആരോഗ്യമുള്ള 1,158 ബിരുദധാരികളായ യുവതികളിലാണ് ഡിലേ ഡിസ്‌കൗണ്ടിംഗ് വഴിയാണ് സർവകലാശാല പഠനം നടത്തിയത്. ക്ഷമാശീലം കുറവായാൽ പെട്ടെന്ന് തന്നെ പ്രായമാകുമെന്നും സൗന്ദര്യത്തിൽ ഇടിവ് ഉണ്ടാകുമെന്നുമാണ് ഗവേഷകർ ആവർത്തിക്കുന്നത്. അതിനൊപ്പം തന്നെ ക്ഷമാശീലമുള്ള യുവതികൾക്ക് ആയുസ് വർദ്ധിക്കുമെന്നും വ്യക്തമാക്കുന്നു.
എന്നാൽ ക്ഷമാശീലക്കുറവ് പുരുഷന്മാരിൽ യുവത്വം അതിവേഗം നഷ്ടപ്പെടുന്നതിനുള്ള കാരണമാകുന്നില്ല എന്നും പഠനറിപ്പോർട്ട് പറയുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
