ഇസ്ലാംമത വിശ്വാസികൾക്ക് ഇനി വ്രതവിശുദ്ധിയുടെ നാളുകൾ. ശനിയാഴ്ച റംസാൻ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഞായറാഴ്ച വ്രതാരംഭം കുറിക്കും. മലപ്പുറം പൊന്നാനിയിലും കോഴിക്കോട് കടലുണ്ടിയിലും മാസപ്പിറവി ദൃശ്യമായതായി വിവിധ ഖാസിമാർ അറിയിച്ചു.ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് നാടുകളിൽ ഇന്ന് (ശനിയാഴ്ച) റംസാൻ വ്രതം ആരംഭിച്ചു. ഉത്തരേന്ത്യൻ നാടുകളിലും ഞായറാഴ്ചയാണ് റംസാൻ ഒന്ന്.
👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx