കുവൈത്തിൽ വിവിധ നിയമ ലംഘനങ്ങളെ തുടർന്ന് പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മോഷ്ടിച്ച് സ്വന്തം വാഹനത്തിൽ ഘടിപ്പിച്ചു തട്ടിപ്പ് നടത്തുന്ന മുനിസിപ്പിലിറ്റി ഉദ്യോഗസ്ഥൻ പിടിയിലായി.പിടിച്ചെടുക്കുന്ന വാഹനങ്ങൾ സൂക്ഷിക്കുന്ന ജഹ്‌റ മുനിസിപ്പാലിറ്റിയുടെ നയീം യാർഡിലെ ഉദ്യോഗസ്ഥനാണ് ഇയാൾ.പിടിച്ചെടുത്ത ഒരു വാഹനത്തിന്റെ ഉടമയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.വാഹനം മുനിസിപ്പാലിറ്റിയുടെ ഗാരേജിൽ ആയിരിക്കെ ഉടമയുടെ പേരിൽ ഗതാഗത നിയമ ലംഘനത്തിന് പിഴ ലഭിച്ചതോടെയാണ് തട്ടിപ്പ് വെളിച്ചത്തായത്. ഇതേ തുടർന്ന് വാഹനം സൂക്ഷിച്ച ജഹറയിലെ മുനിസിപ്പാലിറ്റിയുടെ നയീം ഗാരേജിൽ വാഹനം പരിശോധിക്കുവാൻ ഉടമ എത്തുകയും വാഹനത്തിൽ നമ്പർ പ്ലേറ്റ് ഇല്ലെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.തുടർ നടപടികൾക്കായി ഇയാളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
Home
Kuwait
പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മോഷ്ടിച്ച് സ്വന്തം വാഹനത്തിൽ ഘടിപ്പിച്ചു; തട്ടിപ്പ് നടത്തുന്ന മുനിസിപ്പിലിറ്റി ഉദ്യോഗസ്ഥൻ പിടിയിൽ
