ഏതെങ്കിലും ഉൽപ്പന്നമോ വാണിജ്യ വസ്തുവോ പരസ്യം ചെയ്യുന്നതിന് പള്ളികൾ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് മന്ത്രാലയത്തിൻറെ ഇഫ്താ അതോറിറ്റി പുറപ്പെടുവിച്ച ഫത്വ പാലിക്കാൻ ഇമാമുമാരോടും മുഅദ്ദിനുകളോടും ആവശ്യപ്പെട്ട് ഇസ്ലാമിക കാര്യ മന്ത്രാലയം. ഇഫ്താ, ശരീഅത്ത് ഗവേഷണ വിഭാഗത്തിന് കീഴിലുള്ള ഇഫ്താ അതോറിറ്റിയുടെ പൊതു കാര്യ സമിതി പുറപ്പെടുവിച്ച ഫത്വ പാലിക്കേണ്ടതിൻ്റെ പ്രാധാന്യം മന്ത്രാലയത്തിലെ പള്ളികളുടെ വിഭാഗം ആവർത്തിച്ചു.ലാഭം ലക്ഷ്യമിട്ടുള്ള സ്ഥാപനങ്ങൾ പള്ളികളിൽ സൗജന്യ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന രീതിയെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായാണ് കഴിഞ്ഞ വർഷം ഫത്വ പുറപ്പെടുവിച്ചത്. പള്ളികൾ സ്ഥാപിച്ചതിൻറെ പവിത്രമായ ലക്ഷ്യത്തിന് വിരുദ്ധമായതിനാൽ, ഏതെങ്കിലും ഉൽപ്പന്നമോ വാണിജ്യ വസ്തുവോ പരസ്യം ചെയ്യുന്നതിനുള്ള വേദിയായി പള്ളികൾ ഉപയോഗിക്കരുതെന്ന് ഫത്വയിൽ വ്യക്തമായി പറയുന്നു. പ്രാർത്ഥനാ ഹാളുകൾക്കുള്ളിലും പുറത്തെ മുറ്റങ്ങളിലും ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് മുക്തമായി പള്ളികളുടെ പവിത്രതയും ശുചിത്വവും നിലനിർത്തേണ്ടതിൻറെ ആവശ്യകത ഇത് വ്യക്തമാക്കുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx