യുഎഇയിൽ നിന്ന് കരിപ്പൂർ വിമാനത്താവളം വഴി വൻ സ്വർണ്ണം കടത്താൻ ശ്രമിച്ച മലയാളി യുവാവ് പൊലീസിൻ്റെ പിടിയിലായി. ചൊവഴ്ച രാവിലെ ദുബായിൽ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ താമരശ്ശേരി സ്വദേശി സഹീഹുൽ മിസ്ഫർ (29) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 26 ലക്ഷം രൂപ വില വരുന്ന 340 ഗ്രാം സ്വർണ്ണമിശ്രിതമാണ് പൊലീസ് പിടിച്ചെടുത്തത്. ജീന്‍സിൻ്റെ രണ്ടു പായ്ക്കറ്റുകളില്‍ മറച്ച് വെച്ചാണ് സ്വർണ്ണം കടത്താൻ ശ്രമം നടത്തിയത്. മിസ്ഫറിനെ വിശദമായി ചോദ്യംചെയ്തുവരുകയാണ്. സ്വര്‍ണക്കടത്തിനു പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
