കുവൈത്ത് ചരിത്രത്തിലെ സുപ്രധാനമായ മൂന്ന് നിയമ ഭേദഗതികൾ പ്രാബല്യത്തിൽ വന്നു. ദിയാ ധനത്തിന്റെ പരമാവധി പരിധി ഇരുപതിനായിരം ദിനാർ ആയി നിജപ്പെടുത്തിയതാണ് ഇതിൽ ഒന്നാമത്തേത്. കൊലപാതക കേസുകളിൽ വധ ശിക്ഷക്ക് വിധിക്കപ്പെട്ടവർ,കൊല്ലപ്പെട്ട വ്യക്തിയുടെ ബന്ധുക്കൾ ആവശ്യപ്പെടുന്ന ദിയാ ധനം (ചോരപ്പണം) നൽകിയാൾ വധ ശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെടും . എന്നാൽ ഈ തുകക്ക് നിയമ പരമായി പരിധി നിശ്ചയിച്ചിരുന്നില്ല . ഈ സംഖ്യയാണ് പരമാവധി പരിധി ഇരുപതിനായിരം ദിനാർ ആയി നിജപ്പെടുത്തിയിരിക്കുന്നത്. അതെ പോലെ .രാജ്യത്ത് പുരുഷന്മാർക്കും സ്ത്രീകൾക്കും വിവാഹം റെജിസ്റ്റർ ചെയ്യുന്നതിന് ചുരുങ്ങിയ പ്രായപരിധി ഉണ്ടായിരുന്നില്ല.എന്നാൽ പുതിയ നിയമ ഭേദഗതി പ്രകാരം വിവാഹം റെജിസ്റ്റർ ചെയ്യുന്നതിന് ഇനി മുതൽ വരനും വധുവിനും 18 വയസ് പൂർത്തിയാകണം. ദുരഭിമാനക്കൊലക്ക് സാധാരണ കൊലപാതകത്തിന് നൽകുന്ന അതെ ശിക്ഷ ഏർപ്പെടുത്തിയതാണ് മറ്റൊരു സുപ്രധാന നിയമ ഭേദഗതി.. മാതാവ്, സഹോദരി, മകൾ എന്നിവരിൽ ആരെങ്കിലും വ്യഭിചാരം നടത്തിയതായി കണ്ടെത്തിയാൽ അതിന്റെ പേരിൽ അവരെ കൊലപ്പെടുത്തുന്ന പ്രതിക്ക് കൊലപാതക കേസിൽ നൽകുന്ന ശിക്ഷയിൽ ഇളവ് നൽകുന്ന സമ്പ്രദായമാണ് ഇതോടെ റദ്ധാക്കിയത്. കഴിഞ്ഞ മാസമാണ് ഈ മൂന്ന് നിയമങ്ങളിലും ഭേദഗതി വരുത്തി കൊണ്ട് നീതി ന്യായ മന്ത്രി വിജ്ഞാപനം പുറപ്പെടുവിച്ചത്.തുടർന്ന് മന്ത്രി സഭയുടെ അംഗീകാരം കൂടി ലഭിച്ചതോടെയാണ് ഇവ കഴിഞ്ഞ ദിവസം മുതൽ പ്രാബല്യത്തിൽ വന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx