കുവൈത്തിൽ നാളെ ( ഞായറാഴ്ച ) ഈദുൽ ഫിത്വർ ആയിരിക്കും. സൗദിയിൽ ഇന്ന് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണിത്. ഇത് സംബന്ധിച്ച് കുവൈത്ത് മതകാര്യ മന്ത്രാലയം അൽപ സമയത്തിനകം ഔദ്യോഗിക പ്രഖ്യാപനം നടത്തും.ഒമാൻ ഒഴികെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളിലും നാളെയാണ് ഈദുൽ ഫിത്വർ. ഒമാനിൽ മാസപ്പിറവി കാണാത്തത്തിനെ തുടർന്ന് ഈദുൽ ഫിത്വർ തിങ്കളാഴ്ച ആയിരിക്കും.ഇത് അനുസരിച്ച് കുവൈത്തിലെ സർക്കാർ, പൊതു മേഖല സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും നാളെ ( ഞായറാഴ്ച) മുതൽ ചൊവ്വാഴ്ച വരെ പൊതു അവധി ആയിരിക്കും. ഏപ്രിൽ 2 ന് ( ബുധനാഴ്ച) മുതൽ പ്രവർത്തി ദിനം പുനരാരംഭിക്കും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
