ജലീബ് പ്രദേശത്ത് പരസ്പരം ഏറ്റുമുട്ടിയ സഹോദരങ്ങളെ നാടുകടത്താൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ദേഹോപദ്രവം ഏൽപ്പിച്ചതിനെക്കുറിച്ച് സഹോദരങ്ങളിൽ ഒരാൾ തന്നെയാണ് പൊലീസിൽ അറിയിച്ചത്. തുടർന്ന്, മറ്റേ സഹോദരനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു.ചോദ്യം ചെയ്യലിന് ശേഷം അധികൃതർ ഇരുവരെയും കസ്റ്റഡിയിലെടുത്തു. പൊതു ധാർമികതയ്ക്ക് നിരക്കാത്ത ഇത്തരം പ്രവൃത്തികൾ ഒരിക്കലും അംഗീകരിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇരുവരെയും നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. അറബ് വംശജരാണ് ഈ സഹോദരങ്ങൾ. നാടുകടത്തൽ നടപടികൾ എത്രയും വേഗം പൂർത്തിയാക്കുമെന്നാണ് സുരക്ഷാ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ലഭിക്കുന്ന റിപ്പോർട്ടുകൾ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx