കുവൈത്തിൽ മയക്കുമരുന്ന് കേസുകളിൽ പ്രവാസികളടക്കം 30 പേർ അറസ്റ്റിൽ

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്‍റെ തുടർച്ചയായ സുരക്ഷാ പരിശോധനകളുടെ ഭാഗമായി മയക്കുമരുന്ന് കേസുകളില്‍ നിരവധി പേര്‍ അറസ്റ്റില്‍. ക്രിമിനൽ സുരക്ഷാ വിഭാഗത്തിന് കീഴിലുള്ള, ലഹരിവസ്തുക്കൾക്കെതിരായ പോരാട്ടത്തിനായുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ്, മയക്കുമരുന്ന് കടത്തുകാരെയും കച്ചവടക്കാരെയും ലക്ഷ്യമിട്ടുള്ള ഏകോപിത സുരക്ഷാ ക്യാമ്പയിനുകൾ നടത്തിയിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു സമഗ്ര പദ്ധതിയുടെ ഭാഗമാണ് ഈ ശ്രമങ്ങൾ. ഫീൽഡ് ടീമുകൾ വിവിധ പ്രദേശങ്ങളിൽ ഒരേസമയം നിരവധി ഓപ്പറേഷനുകൾ നടത്തി, വിവിധ രാജ്യങ്ങളിൽ നിന്നുള്ള 30 പേരാണ് അറസ്റ്റിലായത്. 14 കുവൈത്തി പൗരന്മാർ, 5 ബിദൂൺ, 7 ബംഗ്ലാദേശികൾ, 2 ഇന്ത്യക്കാർ, ഒന്ന് വീതം സൗദി പൗരനും ഇറാനിയൻ പൗരനും അറസ്റ്റിലായി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version