കുവൈറ്റിലെ പാസ്‌പോർട്ട് സേവാ പോർട്ടൽ ഇന്ന് താൽക്കാലികമായി ലഭ്യമായിരിക്കില്ലെന്ന് ഇന്ത്യൻ എംബസ്സി. രാവിലെ 06:30 മുതൽ വൈകുന്നേരം 06:30 വരെ (കുവൈറ്റ് സമയം) തടസ്സം നേരിടും. തത്കാൽ പാസ്‌പോർട്ട് വിതരണം, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ (പിസിസി) എന്നിവയുൾപ്പെടെയുള്ള പാസ്‌പോർട്ട്, പാസ്‌പോർട്ട് സംബന്ധമായ സേവനങ്ങൾ ഈ കാലയളവിൽ ലഭ്യമായിരിക്കില്ല. ഈ തടസ്സം കുവൈത്ത് സിറ്റി, ഫഹാഹീൽ, ജലീബ് അൽ ഷുവൈക്ക്, ജഹ്റ എന്നിവിടങ്ങളിലെ എംബസിയിലെയും ഇന്ത്യൻ കോൺസുലാർ അപേക്ഷാ കേന്ദ്രങ്ങളിലെയും (ഐസിഎസി) സേവനങ്ങളെ ബാധിക്കും. വിസ, മറ്റ് കോൺസുലാർ സേവനങ്ങൾ ഐസിഎസികളിൽ തടസ്സമില്ലാതെ തുടർന്നും ലഭ്യമാകും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
