രാജ്യത്ത് രണ്ടിടത്ത് വീടുകളിൽ തീപിടിത്തം. ഞായറാഴ്ച രാവിലെ സബാഹ് അൽ സാലിം പ്രാന്തപ്രദേശത്ത് ഒരു വീട്ടിൽ തീ പിടിത്തമുണ്ടായി. ഖുറൈൻ, മിഷ്റിഫ് കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
വീട്ടിനുള്ളിൽ അകപ്പെട്ട എട്ടു പേരെ സംഘം രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. ആർക്കും കാര്യമായ പരിക്കുകളൊന്നുമില്ലന്നും വൈകാതെ തീ നിയന്ത്രണവിധേയമാക്കിയതായും അഗ്നിശമന സേന അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരവും ഇതേ പ്രദേശത്തെ ഒരു വീട്ടിൽ തീപിടിത്തം ഉണ്ടായി. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി നിയന്ത്രണവിധേയമാക്കി. ആർക്കും പരിക്കുകളില്ല.
👆👆*കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ* https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ