പ്രവാസി മലയാളി യുവതി യുഎഇയിൽ കൊല്ലപ്പെട്ട നിലയിൽ. കരാമയിൽ ആണ് തിരുവനന്തപുരം വിതുര, ബൊണാകാട് സ്വദേശിനി ആനി മോൾ ഗിൽഡ(26)യെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു. എയർപോർട്ടിൽ നിന്നാണ് ഇദ്ദേഹത്തെ പിടികൂടിയത്. കൊലപാതകകാരണം ഇതുവരെ വ്യക്തമായിട്ടില്ല. ദുബൈയിലെ ഒരു കമ്പനിയിലെ ജീവനക്കാരിയായിരുന്നു ആനി. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകാൻ ഉള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ഇൻകാസ് യൂത്ത് വിംഗ് ഭാരവാഹികൾ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ
