കുവൈറ്റ് പ്രവാസികൾക്ക് സന്തോഷവാർത്ത; ശമ്പളത്തിൽ വർദ്ധന

കുവൈറ്റ് പ്രവാസികൾക്ക് സന്തോഷവാർത്തയുമായി അധികൃതർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ശമ്പളത്തിൽ വർദ്ധന കൊണ്ടുവന്നിരിക്കുകയാണ്. പുരുഷന്മാരുടെ ശരാശരി ശമ്പളം 2023-ലെ 1,882 കെഡിയിൽ നിന്ന് 2024-ൽ 1,892 കെഡിയായി വർദ്ധിച്ചു. 0.5 ശതമാനം വർധനയാണ് ഉണ്ടായത്. അതേസമയം സ്ത്രീകളുടേത് 1,323 കെഡിയിൽ നിന്ന് 1,334 കെഡിയായി 0.8 ശതമാനം വർദ്ധിച്ചു. പൊതുമേഖലയിൽ, കുവൈത്തി പുരുഷന്മാരുടെ ശരാശരി ശമ്പളം 1,951 കെഡിയിൽ നിന്ന് 1,953 കെഡിയായി 0.1 ശതമാനം വർദ്ധിച്ചു. അതേസമയം സ്ത്രീകളുടേത് 1,366 കെഡിയിൽ നിന്ന് 1,375 കെഡിയായി 0.65 ശതമാനം വർദ്ധിച്ചു.സ്വകാര്യ മേഖലയിൽ, പുരുഷന്മാരുടെ ശരാശരി ശമ്പളം 1,600 കെഡിയിൽ നിന്ന് 1,643 കെഡിയായി 2.68 ശതമാനം വർദ്ധിച്ചു. അതേസമയം സ്ത്രീകളുടേത് 1,042 കെഡിയിൽ നിന്ന് 1,066 കെഡിയായി 2.3 ശതമാനം വർദ്ധിച്ചു. പ്രവാസികളുടെ ശരാശരി പ്രതിമാസ ശമ്പളം 2024-ൽ 0.9 ശതമാനം വർദ്ധിച്ച് 340 കെഡിയായി. 2023-ൽ ഇത് 337 കെഡിയായിരുന്നു. സർക്കാർ മേഖലയിൽ ഇത് 752 കെഡിയിൽ നിന്ന് 762 കെഡിയായി 1.33 ശതമാനം വർദ്ധിച്ചു. സ്വകാര്യമേഖലയിൽ ഇത് 317 കെഡിയിൽ നിന്ന് 320 കെഡിയായി 0.94 ശതമാനം വർദ്ധിച്ചു. പ്രവാസി പുരുഷന്മാരുടെ ശരാശരി ശമ്പളം 318 കെഡിയിൽ നിന്ന് 320 കെഡിയായി 0.63 ശതമാനം വർദ്ധിച്ച. അതേസമയം സ്ത്രീകളുടേത് 475 കെഡിയിൽ നിന്ന് 479 കെഡിയായി 0.8 ശതമനം വർദ്ധിച്ചു. പൊതുമേഖലയിൽ, പുരുഷന്മാരുടെ ശരാശരി ശമ്പളം 794 കെഡിയിൽ നിന്ന് 805 കെഡിയായി 1.38 ശതമാനം ഉയർന്നു. അതേസമയം സ്ത്രീകളുടേത് 711 കെഡിയിൽ നിന്ന് 721 കെഡിയായി 1.4 ശതമാനത്തിലേക്ക് വർദ്ധിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version