ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ സംഭരണ കേന്ദ്രമായി ഉപയോഗിച്ചിരുന്ന ബേസ്മെന്റിലെ ഒരു മുറിയിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി കുവൈറ്റ് ഫയർ ഫോഴ്‌സ് അറിയിച്ചു. ഏഴ് ടീമുകളാണ് ചൊവ്വാഴ്ച ഇതിനായി സ്ഥലത്തെത്തിയത്. കാര്യമായ പരിക്കുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. റിപ്പോർട്ട് ലഭിച്ചയുടനെ ഷുവൈഖ് ഇൻഡസ്ട്രിയൽ, ഷഹീദ്, അർദിയ, മിഷ്‌രിഫ്, ഷാദാദിയ, സപ്പോർട്ട് സെന്ററുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകൾ തീ നിയന്ത്രണവിധേയമാക്കാനും നിയന്ത്രിക്കാനും ഓടിയെത്തിയതായി ഫയർ ഫോഴ്‌സ് പത്രക്കുറിപ്പിൽ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx