നിരവധി പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവർക്ക് ആത്മാർത്ഥമായ അനുശോചനം അറിയിച്ചുകൊണ്ട് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹ് വ്യാഴാഴ്ച ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് ഒരു കേബിൾ അയച്ചു. കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹും പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ-അഹ്മദ് അൽ-സബാഹും ഇന്ത്യൻ പ്രസിഡന്റിന് സമാനമായ അനുശോചന സന്ദേശം അയച്ചു. 242 യാത്രക്കാരുമായി പോയ എയർ ഇന്ത്യ വിമാനം തകർന്നതിനെ തുടർന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുകയും ഇന്ത്യൻ റിപ്പബ്ലിക്കിനോട് അഗാധമായ സഹതാപം പ്രകടിപ്പിക്കുകയും ചെയ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
