Posted By Editor Editor Posted On

കുവൈത്തിൽ കു​ത്ത​നെ ഉ​യ​ർ​ന്ന് താ​പ​നി​ല; ക​ന​ത്ത ചൂ​ടി​ൽ രാ​ജ്യം

രാ​ജ്യ​ത്ത് താ​പ​നി​ല​യി​ൽ വ​ർ​ധ​ന. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ക​ന​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ചൂ​ടു​കാ​റ്റും ശ​ക്ത​മാ​യ​തോ​ടെ പു​റ​ത്തി​റ​ങ്ങാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ചൂ​ടു​ള്ള​തും ഈ​ർ​പ്പ​മു​ള്ള​തു​മാ​യ വാ​യു പി​ണ്ഡ​ത്തോ​ടൊ​പ്പം ഉ​പ​രി​ത​ല ന്യൂ​ന​മ​ർ​ദ​ത്തി​ന്റെ വി​കാ​സ​വും രാ​ജ്യ​ത്തെ ബാ​ധി​ച്ച​താ​യി കാ​ലാ​വ​സ്ഥ വ​കു​പ്പ് ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ധ​രാ​ർ അ​ൽ അ​ലി പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​ര​മാ​വ​ധി താ​പ​നി​ല 50 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് അ​ടു​ത്തെ​ത്തി. ഞാ​യ​റാ​ഴ്ച ഇ​വി​ടെ 51 ഡി​ഗ്രി സെ​ൽ​ഷ്യ​സ് പ്ര​തീ​ക്ഷി​ക്കു​ന്നു. തി​ങ്ക​ളാ​ഴ്ച ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല 52 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ എ​ത്തു​മെ​ന്നും ധ​രാ​ർ അ​ൽ അ​ലി വ്യ​ക്ത​മാ​ക്കി. രാ​ത്രി​യും നി​ല​വി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല​യും ചൂ​ടു​കാ​റ്റും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

താ​പ​നി​ല ഉ​യ​ർന്ന് തു​ട​ങ്ങി​യ​തോ​ടെ ആ​രോ​ഗ്യ, തൊ​ഴി​ൽ സു​ര​ക്ഷ മാ​ർഗ​നി​ർ​ദേ​ശ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി ബോ​ധ​വ​ൽ​ക​ര​ണ കാ​മ്പ​യി​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ജൂ​ൺ ഒ​ന്നു മു​ത​ൽ പ​ക​ൽ 11നും ​നാ​ലി​നും ഇ​ട​യി​ൽ പു​റം ജോ​ലി​ക​ൾ​ക്കു നി​യ​ന്ത്ര​ണ​മു​ണ്ട്. തീ​പി​ടി​ത്ത കേ​സു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സും സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version