ഇറാൻ ഇസ്രായീൽ സംഘർഷ പശ്ചാത്തലത്തിൽ ഇറാഖിലെ വ്യോമാതിർത്തികൾ അടച്ചതിനെ തുടർന്ന് സൗദിയിൽ കുടുങ്ങി കിടക്കുന്ന ഇറാഖി ഹജ്ജ് തീർഥാടകരെയും യാത്രക്കാരെയും തിരിച്ചെത്തിക്കുന്നതിനുള്ള സഹായങ്ങൾ നൽകുവാൻ കുവൈത്ത് തീരുമാനിച്ചു.കുവൈത്തിലെ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ നേരിട്ടുള്ള നിർദേശ പ്രകാരമാണ് നടപടി എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയിൽ കുടുങ്ങി കിടക്കുന്ന യാത്രക്കാരെ കുവൈത്ത്
വിമാനത്താവളം വഴി പ്രവേശിക്കുന്നതിനും കര മാർഗം ഇറാഖിലേക്ക് മാറ്റുന്നതിനുമുള്ള സൗകര്യമാണ് ഒരുക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ സഹായം നൽകുന്നതിനും സഹോദരങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനും കുവൈത്ത് നടത്തി വരുന്ന മാനുഷിക പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇതെന്നും മന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചു.കുവൈത്ത് ഇറാഖ് അതിർത്തിയിലെ കര മാർഗം വഴിയുള്ള തുറമുഖങ്ങളിലൂടെ തീർഥാടകരെ എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കുക, ഇവർക്ക് കുവൈത്തിലേക്കുള്ള സൗജന്യ വിസകൾ അനുവദിക്കുക, ഇതിനായി ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടത്തുക എന്നിവയാണ് ഇതിന്റെ ഭാഗമായുള്ള നടപടികൾ
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx