Posted By Editor Editor Posted On

സംശയാസ്പദമായ പെരുമാറ്റം, പരിശോധനയിൽ വാഹനത്തിൽ നിന്നും മയക്കുമരുന്നും ​സി​ഗരറ്റും കണ്ടെത്തി, കുവൈത്തിൽ പ്രവാസി പിടിയിൽ

കുവൈത്തിലെ അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ മയക്കുമരുന്നുമായി പ്രവാസി പിടിയിലായി. കഴിഞ്ഞ രാത്രിയാണ് ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ ബാക്കപ്പ് പട്രോൾ സംഘം മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചതിന് ഒരു പ്രവാസിയെ പിടികൂടിയത്. ഇയാളുടെ കൈവശം മയക്കുമരുന്നും കണ്ടെത്തിയതിനെത്തുടർന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി.അർദിയ ഇൻഡസ്ട്രിയൽ ഏരിയയുടെ പ്രവേശന കവാടത്തിൽ ചെക്ക് പോയിന്റിൽ ഡ്യൂട്ടിയിലായിരിക്കുമ്പോൾ, ഫർവാനിയ പട്രോൾ സംഘം ഒരു പ്രവാസി ഓടിച്ചിരുന്ന കാർ ശ്രദ്ധിക്കുകയായിരുന്നു. അയാളുടെ സംശയാസ്പദമായ പെരുമാറ്റത്തെ തുടർന്ന് ഉദ്യോഗസ്ഥർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. അയാൾ മയക്കുമരുന്നിന്റെ സ്വാധീനത്തിലായിരുന്നെന്ന് അധികൃതർക്ക് പെട്ടെന്ന് മനസ്സിലായി. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് മയക്കുമരുന്നും ഒരു ഹാഷിഷ് സിഗരറ്റും കണ്ടെത്തുകയായിരുന്നു. പിടിയിലായ വ്യക്തിയെയും പിടിച്ചെടുത്ത സാധനങ്ങളും കൂടുതൽ അന്വേഷണങ്ങൾക്കും നിയമനടപടികൾക്കുമായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version