കുവൈത്ത് ആരോഗ്യ മന്ത്രാലയം ജീവനക്കാരിയായ മലയാളി നാട്ടിൽ വാഹനപകടത്തിൽ മരിച്ചു

കുവൈത്ത് ആരോഗ്യ മന്ത്രാലയം ജീവനക്കാരി നാട്ടിൽ ഉണ്ടായ വാഹനപകടത്തിൽ മരണമടഞ്ഞു.കോഴിക്കോട് പയ്യോളി കൃഷ്ണ വീട്ടിൽ സുജിത് ൻ്റെ ഭാര്യ ദീപ്തി (40)ആണ് മരണമടഞ്ഞത്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ സബാഹ് സ്പീച്ച് & ഹിയറിംഗ് സെന്ററിൽ ഓഡിയോളോജിസ്റ്റ് ആയി ജോലി ചെയ്തു വരികയായിരുന്ന ദീപ്തി കഴിഞ്ഞ മാസം 30 നാണ് കുടുംബത്തോടൊപ്പം നാട്ടിലേക്ക് പോയത്. ഇവർ സഞ്ചരിച്ച വാഹനം കഴിഞ്ഞ ദിവസം കോട്ടക്കൽ എടരി ക്കോട് മമ്മാലിപടിയിൽ നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഭർത്താവ് സുജിത്ത് ഉൾപ്പെടെ ഏഴു പേർക്ക് പരിക്കേറ്റു..മക്കൾ : അവന്തി, അർഥ്

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version