കുവൈത്തിലെ ആണവ, വികിരണ അളവ് നിരന്തരമായി നിരീക്ഷിച്ചു വരികയാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ കാര്യ വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. മുൻതർ അൽ-ഹസാവി വ്യക്തമാക്കി.ഇതിനായി രാജ്യത്താകമാനം പ്രവർത്തിക്കുന്ന സ്ഥിരമായ മോണിറ്ററിംഗ് സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള സംയോജിത റേഡിയേഷൻ നിരീക്ഷണ സംവിധാനം മന്ത്രാലയത്തിലുണ്ടെന്നും അദ്ദേഹം അറിയിച്ചു. . ആണവ, വികിരണ സുരക്ഷയിൽ വിദഗ്ദരായ ഉദ്യോഗസ്ഥരാണ് ഇവയുടെ മേൽനോട്ടം വഹിക്കുന്നത്.
സമുദ്രജലം, മണ്ണ്, വായു എന്നിവയുടെ റേഡിയേഷൻ അളവിന്റെ സുരക്ഷ നിരീക്ഷിക്കുന്നതിനായി മന്ത്രാലയത്തിൽ പ്രത്യേക ലബോറട്ടറിയും പ്രവർത്തിക്കുന്നുണ്ട്.രാജ്യത്ത് ഇത് വരെയായി അസാധാരണമായ റേഡിയേഷൻ അളവ് രേഖപ്പെടുത്തിയിട്ടില്ലെന്നും നിലവിൽ ഇവ സാധാരണ നിലയിലാണെന്നും കുവൈത്ത് ടിവിക്ക് നൽകിയ പ്രസ്താവനയിൽ അദ്ദേഹം അറിയിച്ചു.മേഖലയിലെ പ്രത്യേക സാഹചര്യത്തെ തുടർന്ന്
നാഷണൽ ഗാർഡ്, പ്രതിരോധ മന്ത്രാലയം പരിസ്ഥിതി സംരക്ഷണ സമിതി മുതലായ സർക്കാർ ഏജൻസികളുമായി തുടർച്ചയായി ഏകോപനവും വിവര കൈമാറ്റവും, ആശയവിനിമയവും നടത്തി വരികയാണെന്നും അദ്ദേഹം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx