Posted By Editor Editor Posted On

കുവൈത്തിൽ വ്യ​ജ വാ​ർ​ത്ത​ക​ൾ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം. ബു​ധ​നാ​ഴ്ച രാ​ജ്യ​ത്ത് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് സി​വി​ൽ ഡി​ഫ​ൻ​സ് മു​ന്ന​റി​യി​പ്പ് സൈ​റ​ണു​ക​ൾ മു​ഴ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ശ​ക്ത​മാ​യി നി​ഷേ​ധി​ച്ചു. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ഔ​ദ്യോ​ഗി​ക​വും അം​ഗീ​കൃ​ത​വു​മാ​യ മാ​ർ​ഗ​ങ്ങ​ൾ വ​ഴി മു​ൻ​കൂ​ട്ടി പ്ര​ഖ്യാ​പി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സു​ര​ക്ഷ കാ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ​ക്ക് വി​ശ്വ​സ​നീ​യ ഉ​റ​വി​ട​ങ്ങ​ളെ മാ​ത്രം ആ​ശ്ര​യി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം ഉ​ണ​ർ​ത്തി. കിം​വ​ദ​ന്തി​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് പൊ​തു സു​ര​ക്ഷ​ക്കും സാ​മൂ​ഹി​ക സ്ഥി​ര​ത​ക്കും ഭീ​ഷ​ണി​യാ​ണെ​ന്ന് മു​ന്ന​റി​യി​പ്പും ന​ൽ​കി. തെ​റ്റാ​യ​തോ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തോ ആ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഓ​ർ​മി​പ്പി​ച്ചു.

തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും പ​രി​ഹ​രി​ക്കു​ന്ന​തി​നും മ​ന്ത്രാ​ല​യ​ത്തി​ലെ പ്ര​ത്യേ​ക സം​ഘ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും ഉ​ണ​ർ​ത്തി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version