സോഷ്യൽ മീഡിയകളിൽ ഫേക്ക് ഐ ഡി ഉപയോഗിച്ച് കുവൈത്തിന് എതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തുന്നവർക്ക് എതിരെ നിരീക്ഷണം കർശനമാക്കി. ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫിന്റെ നിർദേശത്തെ തുടർന്നാണ് നടപടിയെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ റായ് ദിന പത്രം റിപ്പോർട്ട് ചെയ്തു.രാജ്യത്തെ അധിക്ഷേപിക്കുവാനും അസ്ഥിരപ്പെടുത്താനും ലക്ഷ്യമിട്ടു കൊണ്ട് കുവൈത്തിൽ നിന്നോ അല്ലെങ്കിൽ വിദേശത്ത് നിന്നോ വ്യാജ അക്കൗണ്ടുകൾ ഉപയോഗിക്കുന്ന ഏതൊരാളും നിയമനടപടികളിൽ നിന്ന് മുക്തരല്ലെന്ന് സുരക്ഷാ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി.ഇത്തരക്കാരെ പിന്തുടർന്ന് പിടികൂടാ നുള്ള മതിയായ അറിവും വൈദഗ്ദ്ധ്യവും ,, ഉപകരണങ്ങളും ബന്ധപ്പെട്ട അധികാരികൾക്ക് ഉണ്ടെന്നും വൃത്തങ്ങൾ ഊന്നിപ്പറഞ്ഞു.’രാജ്യത്തെയും അതിന്റെ ഭരണ നേതൃത്വത്തെയും അധിക്ഷേപിക്കുന്നത്
കടുത്ത നിയമലംഘനമാണ്.ഇത്തരം ധിക്കാരപരമായ പ്രവർത്തനങ്ങൾക്ക് വലിയ വില നൽകേണ്ടിവരും.സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന എല്ലാവരും അതിൽ എഴുതി വിടുന്നതിന് മുമ്പ് ഉള്ളടക്കം എന്താണെന്ന് അറിഞ്ഞിരിക്കണം.നിയമ ലംഘനം നടത്തുന്നവർ കുവൈത്തിനകത്തായാലും പുറത്തായാലും യാതൊരു വിട്ടു വീഴ്ചയും കൂടാതെ വിഷയം കൈകാര്യം ചെയ്യും.ഇത്തരം നിയമ ലംഘനങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്നതോടൊപ്പം കുറ്റവാളിക്കും അയാളുടെ കുടുംബത്തിനും അത് ദോഷകരമായി ബാധിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. കുവൈത്തിന് പുറത്ത് താമസിക്കുന്ന ഒരു സോഷ്യൽ മീഡിയ ആക്ടിവിസ്റ്റിന്റെ പൗരത്വം കഴിഞ്ഞ ദിവസം കുവൈത്ത് റദ്ദാക്കിയിരുന്നു. ഇതോടൊപ്പം കുവൈത്തിലുള്ള ഇയാളുടെ കുടുംബത്തിന്റെ പൗരത്വവും റദ്ധാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx