Posted By Editor Editor Posted On

കുവൈറ്റിൽ വ്യാജ പൗരത്വക്കേസുകൾ; തട്ടിപ്പ് പിടിച്ച് ഉദ്യോഗസ്ഥർ

കൃത്രിമത്വത്തിലൂടെ വ്യാജമായി പൗരത്വം നേടിയ തട്ടിപ്പുകൾ കണ്ടെത്തി സുരക്ഷാ ഉദ്യോഗസ്ഥർ. മറ്റു രാജ്യക്കാർ വ്യാജരേഖ ഉപയോഗിച്ച് കുവൈത്ത് പൗരത്വം നേടിയതായും തെളിഞ്ഞു. അബ്ദലി അതിർത്തി വഴി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ഒരാളെ പൊലിസ് പിടികൂടി.മ​റ്റൊ​രു കേ​സി​ല്‍ കു​വൈ​ത്തി പൗ​ര​ന്‍റെ മ​ക​നെ​ന്ന് രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച ആ​ൾ​ക്ക് ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​യി​ൽ ജൈ​വ​ബ​ന്ധ​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി. ഇ​യാ​ള്‍ പൈ​ല​റ്റാ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു.

കോ​ട​തി​യി​ൽ വി​ചാ​ര​ണ​ക്കു ശേ​ഷം ഏ​ഴ് വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചെ​ങ്കി​ലും പ്ര​തി കു​വൈ​ത്തി​ൽ​നി​ന്ന് വി​ദേ​ശ​ത്തേ​ക്ക് ര​ക്ഷ​പ്പെ​ട്ടു. അ​തി​നി​ടെ പൊ​ലീ​സ് കോ​ഴ്‌​സി​ലേ​ക്കു​ള്ള അ​പേ​ക്ഷ​യി​ലും 39 വ്യാ​ജ പൗ​ര​ത്വ​രേ​ഖ​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

പൗ​ര​ത്വ രേ​ഖ​ക​ളി​ൽ കൃ​ത്യ​ത​യും വി​ശ്വാ​സ്യ​ത​യും നി​ല​നി​ർ​ത്താ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കൃ​ത്രി​മ​മാ​യി നേ​ടി​യ പൗ​ര​ത്വ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ റ​ദ്ദാ​ക്കു​ക​യും ചെ​യ്യും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version