ഇറാൻ നേരെയുള്ള അമേരിക്കൻ ആക്രമണം; കുവൈത്തടക്കമുള്ള ഗൾഫ് രാജ്യങ്ങൾ ആശങ്കയിൽ
ഇറാൻ ഇസ്രായീൽ സംഘർഷത്തിൽ ഇന്ന് പുലർച്ചെ അമേരിക്ക ഇറാനെ ആക്രമിച്ച സാഹചര്യം ഉണ്ടായതോടെ ഗൾഫ് രാജ്യങ്ങളിൽ ഇത് ഗുരുതമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു . സംഘർഷത്തിൽ അമേരിക്കയുടെ നേരിട്ടുള്ള ഇടപെടൽ ഉണ്ടായതോടെ യു എസ് സൈനിക താവളങ്ങൾ ആക്രമിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പ് ഗൾഫ് രാജ്യങ്ങൾ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.ഇത് മേഖലയിൽ രാഷ്ട്രീയവും സാമ്പത്തികവും സുരക്ഷാ പരവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.യു എസ് സൈനിക താവളങ്ങളുടെ സാന്നിധ്യവും ഗൾഫ് രാജ്യങ്ങളും ഇറാനും തമ്മിലുള്ള ഭൂമി ശാസ്ത്ര പരമായ സാമീപ്യവുമാണ് ഇതിനു പ്രധാന കാരണം. നിലവിൽ യു എസ് സൈനിക താവളങ്ങളുള്ള രാജ്യങ്ങളാണ് ഖത്തറും, ബഹ്റൈനും സൗദിയും , കുവൈത്തും , യു എ ഈ യും. ഇവയിൽ കുവൈത്തിൽ ആരിഫ് ജാൻ, അലി സാലിം എയർ ബേസ് എന്നീ രണ്ട് യു എസ് സൈനിക താവളങ്ങളാണ് ഉള്ളത്. മേഖലയിലെ ഏറ്റവും വലിയ യു എസ് സൈനിക ചരക്ക് നീക്ക കേന്ദ്രമാണ് കുവൈത്ത് ആരിഫ് ജാൻ ക്യാമ്പ്. കുവൈത്തിലെ അലി സാലിം എയർ ബേയ്സ് കേന്ദ്രീകരിച്ചാണ് മേഖലയിലെ യു എസ് വ്യോമ സേനയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത്.ഇറാഖ് യുദ്ധ കാലത്ത് ആരിഫ് ജാൻ താവളം വഴിയാണ് യു എസ് സൈനിക ആവശ്യങ്ങൾക്കുള്ള ചരക്ക് നീക്കം നടത്തിയത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ യു എസ് സൈനിക വ്യോമ താവളമാണ് ഖത്തറിലെ അൽ ഉദൈദ് എയർ ബേസ്..യു എസ് എയർ ഫോഴ്സ് സെൻട്രൽ കമാന്റിന്റെ സുപ്രധാനമായ പ്രവർത്തനങ്ങൾ ഇവിടെ വെച്ചാണ് നടത്തപ്പെടുന്നത്. മേഖലയിലെ ഏറ്റവും തന്ത്ര പ്രധാന സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ബഹ്റൈനിലെ NSA നാവിക താവളമാണ് യു എസ് ന്റെ മറ്റൊരു സൈനിക കേന്ദ്രം.സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിൽ പ്രവർത്തിക്കുന്ന യു എസ് സൈനിക താവളം മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കുള്ള പ്രത്യേക കേന്ദ്രമാണ്. ഇവിടെ ആസ്ഥാനമാക്കിയാണ് രണ്ട് ഗൾഫ് യുദ്ധങ്ങളിലും യു എസ് സേന പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.. യു എ ഈ യിലെ അൽ ദഫ്ര എയർ ബേസ് ആണ് ഗൾഫിലെ മറ്റൊരു യു എസ് സൈനിക താവളം. യു എസ് എയർ ക്രാഫ്റ്റുകളുടെ നിരീക്ഷണം, ഇന്ധനം നിറക്കൽ എന്നീ ആവശ്യങ്ങൾക്കാണ് ഈ താവളം പ്രധാനമായും ഉപയോഗിച്ചു വരുന്നത്.ഇറാന് നേരെയുള്ള ഇസ്രായീൽ ആക്രമണത്തിൽ അമേരിക്ക കൂടി പങ്കാളി യായതോടെ ഗൾഫ് രാജ്യങ്ങളിലെ ഈ സൈനിക കേന്ദ്രങ്ങളെയാകും ഇറാൻ ലക്ഷ്യമാക്കുക. ..കുവൈത്ത്, യു എ ഈ ഉൾപ്പെടെയുള്ള പല ഗൾഫ് രാഷ്ട്രങ്ങളുടെയും തൊട്ടു ചേർന്നാണ് ഇറാനിലെ ബുഷഹരി ആണവ നിലയം സ്ഥിതി ചെയ്യുന്നത്. ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായീൽ നടത്തുന്ന ആക്രമണങ്ങൾ ഇറാനുമായി അതിർത്തി പങ്കിടുകയും തൊട്ടു ചേർന്നു സ്ഥിതി ചെയ്യുകയും ചെയ്യുന്ന ഗൾഫ് രാജ്യങ്ങളെയാകും ഇത് നേരിട്ട് ബാധിക്കുക..സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഹോർമുസ് ചരക്ക് പാത ഇറാൻ അടച്ചു പൂട്ടുന്നതിനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകർ മുന്നിൽ കാണുന്നുണ്ട്. ഇത് എണ്ണ വില കുതിച്ചുയരാനും മേഖലയെ സാമ്പത്തികമായി അസ്ഥിര പ്പെടുത്തുവാനും കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)