ഇറാൻ – ഇസ്രായേൽ സംഘർഷം; വിവിധ നിർദേശങ്ങളുമായി കുവൈത്ത് വാണിജ്യ മന്ത്രാലയം

ഇറാനും ഇസ്രായീലും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ആശങ്കകൾ അകറ്റുന്നതിനും അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനും വാണിജ്യ മന്ത്രാലയം വിവിധ നിർദേശങ്ങൾ പുറപ്പെടുവിച്ചു.ഇതിന്റെ ഭാഗമായി ജം ഇയ്യകൾ, അവശ്യ സാധന വില്പന കേന്ദ്രങ്ങൾ മുതലായ സ്ഥാപനങ്ങളിൽ അവശ്യ സാധനങ്ങൾ സൂക്ഷിക്കുന്ന ഷെൽഫുകളിൽ മുഴുവൻ സമയങ്ങളിലും സാധനങ്ങൾ നിറച്ചു സൂക്ഷിക്കണമെന്ന് മന്ത്രാലയം നിർദേശം നൽകി. രാജ്യത്ത് അവശ്യ സാധനങ്ങൾ സുലഭമായി ലഭ്യമാണെന്ന് ഉപഭോക്താക്കൾക്കിടയിൽ ആത്മ വിശ്വാസം പകരുന്നതിനും അനാവശ്യമായി കൂടുതൽ അളവിൽ സാധനങ്ങൾ വാങ്ങി കൂട്ടുന്നത് തടയുന്നതിനും ലക്ഷ്യമാക്കിയാണ് നടപടി.ഇതിന് പുറമെ രാജ്യത്തെ വിവിധ ഗ ഗവർണറേറ്റുകളിൽ അവശ്യ സാധനങ്ങളുടെ ലഭ്യത പരിശോധിക്കുവാൻ സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ മേൽ നോട്ടത്തിൽ പ്രത്യേക കർമ സേനകളെ നിയമിച്ചി ട്ടുണ്ട്.ഇവരുടെ മേൽ നോട്ടത്തിൽ രാജ്യത്തെ പ്രധാന വിപണന കേന്ദ്രങ്ങളിലും സംഭരണ ശാലകളിലും ദിനേനെ കാലത്തും വൈകുന്നേരവും പരിശോധനകൾ നടത്തി അവശ്യ വസ്തുക്കളുടെ വില്പനയും സ്റ്റോക്കുകളും സംബന്ധിച്ച കണക്കുകൾ സാമൂഹിക കാര്യ മന്ത്രിക്ക് നേരിട്ട് സമർപ്പിക്കും. കോവിഡ് കാലത്ത് രാജ്യത്ത് അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ഏർപ്പെ ടുത്തിയ നടപടികൾ മാതൃകയാ ക്കിയാണ് ഇപ്പോഴത്തെ പ്രവർത്തനങ്ങൾ.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version