കുടിവെള്ളത്തിന്റെ സുരക്ഷയും ​ഗുണനിലവാരവും; ഉറപ്പുമായി കുവൈത്ത് മന്ത്രാലയം

കുവൈത്തിൽ ജല വൈദ്യുതി മന്ത്രാലയം വീടുകളിൽ വിതരണം ചെയ്യുന്ന കുടി വെള്ളം സുരക്ഷിതവും ഉയർന്ന നിലവാരം പുലർത്തുന്നവയുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇവ മുഴുവൻ സമയവും കർശനമായ, പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ടെന്നും 100 ശതമാനവും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ഇവയുടെ ഉൽ‌പാദനം എന്നും മന്ത്രാലയം വ്യക്തമാക്കി.വിവിധ ശൃംഖലകളിൽ നിന്നും ഉൽ‌പാദന പ്ലാന്റുകളിൽ നിന്നും തുടർച്ചയായി സാമ്പിളുകൾ ശേഖരിക്കുകയും ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന മന്ത്രാലയത്തിന്റെ ലബോറട്ടറികളിൽ ഇവ വിശകലനം ചെയ്യുകയും ചെയ്യുന്നു. ഏതെങ്കിലും തരത്തിലുള്ള മാലിന്യങ്ങളിൽ നിന്ന് ഇവ മുക്തമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു..രാജ്യത്തെ ജല ഉൽപാദന, വിതരണ പ്രവർത്തനങ്ങൾ തടസ്സങ്ങൾ കൂടാതെ സാധാരണഗതിയിൽ നടക്കുന്നതായും രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും മന്ത്രാലയം ഉറപ്പുനൽകി. രാജ്യത്തിന്റെ തന്ത്രപ്രധാനമായ ജലശേഖരം നിലവിൽ 85 ശതമാനം കവിഞ്ഞതായും അധികൃതർ അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version