കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയ്ക്കെതിരായ പോരാട്ടത്തിൽ കൈകോർത്ത് സൗദിയും കുവൈത്തും. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ സൗദി അറേബ്യയുടെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷനും കുവൈത്ത് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റും ഒപ്പുവച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടാനും പ്രവർത്തനങ്ങളുടെ ഏകോപനം വർധിപ്പിക്കാനാണ് ധാരണാപത്രം ലക്ഷ്യമിടുന്നത്. മേഖലയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിന് രാജ്യാന്തര മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടും വിധം നിയമനിർമാണം ശക്തമാക്കാനും തീരുമാനമായി.
ഇരു രാജ്യങ്ങളിലെയും ചാരിറ്റബിൾ ഗ്രൂപ്പ്, ഫൗണ്ടേഷൻ ഉൾപ്പെടെയുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രവർത്തനങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx