ഫഹാഹീൽ ഇന്റർസെക്ഷൻ ജൂലൈ രണ്ടുവരെ അടച്ചിടും. റോഡ് പണികളുടെയും അടിസ്ഥാന സൗകര്യ വികസനത്തിന്റെയും ഭാഗമായാണ് നടപടിയെന്ന് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു.
സബാഹിയയിലേക്കുള്ള ഫഹാഹീൽ റൗണ്ട്എബൗട്ട് (റോഡ് 212 ൽ), കുവൈത്ത് സിറ്റിയിലേക്കുള്ള കിംഗ് അബ്ദുൽ അസീസ് റോഡിലേക്ക് (ഫഹാഹീൽ റോഡ് 30) നയിക്കുന്ന എക്സിറ്റ് എന്നിവയാണ് അടച്ചിടുക.
ജൂലൈ രണ്ടുവരെയാണ് അടച്ചിടൽ. ഈ കാലയളവിൽ വാഹനമോടിക്കുന്നവർ ബദൽ വഴികൾ ഉപയോഗിക്കണമെന്നും സുഗമമായ ഗതാഗതവും പൊതു സുരക്ഷയും ഉറപ്പാക്കാൻ എല്ലാ ട്രാഫിക് നിർദേശങ്ങളും പാലിക്കണമെന്നും വകുപ്പ് അഭ്യർഥിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx