പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യത്തിൽ ജാഗ്രത പാലിക്കുവാനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും കുവൈത്തിലെ ഫ്രഞ്ച് എംബസി ഫ്രഞ്ച് പൗരന്മാർക്ക് നിർദേശം നൽകി. പശ്ചിമേഷ്യയിൽ സുരക്ഷാ സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, നിലവിൽ കുവൈത്തിലും മേഖലയിലെ മറ്റ് രാജ്യങ്ങളിലുമുള്ള ഫ്രഞ്ച് പൗരന്മാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും പ്രകടനങ്ങളും ഒത്തുചേരലുകളും ഒഴിവാക്കണമെന്നും ഫ്രഞ്ച് എംബസി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി അറിയിച്ചു.
കുവൈത്തിലെ ഫ്രഞ്ച് എംബസിയുടെ വെബ്‌സൈറ്റ് വഴി മേഖലയിലെ സുരക്ഷാ സംഭവവികാസങ്ങൾ നിരന്തരമായി നിരീക്ഷിക്കണമെന്നും യാത്രാ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.നിരവധി അയൽ രാജ്യങ്ങളിലെ വ്യോമാതിർത്തി അടച്ചിടുന്നത് മൂലം വിമാനങ്ങളുടെ കാലതാമസത്തിനോ റദ്ദാക്കലിനോ കാരണമായേക്കാം, അതിനാൽ യാത്രക്കാർ യാത്രാ തീയതികൾക്ക് മുമ്പ് അവരുടെ എയർലൈനുകളുമായി ബന്ധപ്പെടണമെന്നും നിർദേശത്തിൽ സൂചിപ്പിച്ചു.
, വരും ദിവസങ്ങളിൽ ഇറാൻ, ഇറാഖ്, ജോർദാൻ, ഇസ്രായേൽ, പലസ്തീൻ , ലെബനൻ, സിറിയ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും എംബസി തങ്ങളുടെ പൗരന്മാർക്ക് നൽകിയ നിർദ്ദേശത്തിൽ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx