മധ്യപൂർവദേശത്തെ വ്യോമാതിർത്തികൾ ക്രമേണ തുറക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ ഈ മേഖലയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഇന്ന്( 24) മുതൽ പുനരാരംഭിക്കുമെന്ന് അറിയിച്ചു. മിക്ക സർവീസുകളും നാളെയോടെ പൂർണമായും പുനഃസ്ഥാപിക്കാനാണ് സാധ്യത. ഇറാനും ഇസ്രായേലും തമ്മിൽ ചൊവ്വാഴ്ച വെടിനിർത്തലിന് ധാരണയായതിനെ തുടർന്നാണ് വ്യോമാതിർത്തികൾ തുറന്നത്. തിങ്കളാഴ്ച രാത്രി ഖത്തറിലെ അൽ ഉദൈദ് യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണം മേഖലയിലെ വാണിജ്യ വ്യോമയാനത്തെ സാരമായി ബാധിച്ചിരുന്നു. യുഎഇയും സൗദിയും ഈ ആക്രമണത്തെ ശക്തമായി അപലപിക്കുകയും ഖത്തറിന് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങൾ താൽക്കാലികമായി വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് വിമാനക്കമ്പനികൾക്ക് കടുത്ത വെല്ലുവിളികൾ നേരിടേണ്ടി വന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
