കുവൈറ്റിലെ വീടുകളിലേക്ക് എത്തിക്കുന്ന ജലം നൂറ് ശതമാനം ശുദ്ധം

കുവൈറ്റിലെ വീടുകളിലേക്ക് എത്തിക്കുന്ന കുടിവെള്ളം 100 ശതമാനം ശുദ്ധവും അന്താരാഷ്ട്ര നിലവാരമുള്ളതുമാണെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. ഉയർന്ന നിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് വൈവിധ്യമാർന്ന പരിശോധന നടപടികൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഉൽപ്പാദന കേന്ദ്രങ്ങളിലും വിതരണ ശൃംഖലകളിലും നിന്നും ജല സാമ്പിളുകൾ തുടർച്ചയായി ശേഖരിച്ച് മന്ത്രാലയത്തിന്റെ ആധുനിക ലബോറട്ടറികളിൽ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നു. വെള്ളത്തിൽ മലിനീകരണത്തിന്റെയോ മാലിന്യത്തിന്റെയോ സൂചനകൾ ഇല്ലെന്ന് എല്ലാ പരിശോധനകളും സ്ഥിരീകരിക്കുന്നു. ജല ഉൽപ്പാദനവും വിതരണവും പ്രതിരോധിക്കപ്പെടാതെ സാധാരണ നിലയിൽ തുടരുകയാണെന്നും നിലവിൽ രാജ്യത്തിൻറെ തന്ത്രപരമായ ജല ശേഖരം 85 ശതമാനത്തിലധികം എത്തിയതായി മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നു. രാജ്യത്തെ പൗരന്മാരെയും താമസക്കാരെയും ആശ്വസിപ്പിക്കുന്നതിന്റെ ഭാഗമായി, കുടിവെള്ള വിതരണത്തിൽ യാതൊരു തടസ്സവുമില്ലെന്ന് ഉറപ്പുവരുത്തിയതായും മന്ത്രാലയം വ്യക്തമാക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version