Posted By Editor Editor Posted On

ലോ കോളജിലെ ഗാർഡ് റൂമിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർ അറസ്റ്റിൽ

തെക്കൻ കൊൽക്കത്തയിലെ ലോ കോളജിലെ ഗാർഡ് റൂമിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നുപേർ അറസ്റ്റിൽ. ബുധനാഴ്ച 7.30നും 8.50നും ഇടയിലാണ് സംഭവം. അറസ്റ്റു ചെയ്യപ്പെട്ടവരിൽ കോളജിലെ രണ്ടു വിദ്യാർഥികളും ഒരു പൂർവവിദ്യാർഥിയുമുണ്ട്. നഗരത്തിലെ ആർ.ജി. കർ മെഡിക്കൽ കോളജിൽ ഒരു ജൂനിയർ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി 10 മാസങ്ങൾക്ക് ശേഷമാണ് ഈ നടക്കുന്ന സംഭവവും.‘‘ യുവതി നൽകിയ പരാതിയിൽ മൂന്നുപേരെ അറസ്റ്റു ചെയ്തു. ജൂൺ 25നാണ് സംഭവം നടന്നത്. അന്വേഷണം പുരോഗമിക്കുകയാണ്’’– പൊലീസ് അറിയിച്ചു. കേസിലെ പ്രധാന പ്രതിയെന്നു സംശയിക്കുന്ന മനോജിത് മിശ്ര ലോ കോളജിലെ തൃണമൂൽ കോൺഗ്രസ് യൂത്ത് വിങ്ങിന്റെ മുൻ പ്രസിഡന്റാണെന്നാണ് സമൂഹ മാധ്യമത്തിൽ കാണിച്ചിരിക്കുന്നത്. നിലവിൽ ഇയാൾ അഭിഭാഷകനാണ്. സംഭവത്തെ അപലപിച്ച് ബിജെപി രംഗത്തെത്തി. ഭീകരമായ സംഭവമാണ് നടന്നതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version