Posted By Editor Editor Posted On

കുവൈത്തിൽ ചെക്ക്പോസ്റ്റിലൂടെ വൻ സി​ഗരറ്റ് കടത്ത്

കുവൈത്തിലെ നുവൈസീബ് ചെക്ക് പോസ്റ്റിൽ വൻ തോതിലുള്ള സിഗരറ്റ് കള്ളക്കടത്ത് പിടി കൂടി.ഭക്ഷണ പാത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന ഏകദേശം 323 സിഗരറ്റ് കാർട്ടണുകളുടെ കള്ളക്കടത്താണ് നുവൈസീബ് കസ്റ്റംസ് വകുപ്പ് പിടി കൂടിയത്.
നുവൈസീബ് അതിർത്തി ചെക്ക് പോസ്റ്റിൽ എത്തിയ രണ്ട് വാഹനങ്ങളിൽ നിന്നാണ് ഇവ പിടികൂടിയത്.രണ്ട് സഹോദരന്മാരുടെ ഉടമ സ്ഥതയിൽ ഉള്ളതാണ് ഇരു വാഹനങ്ങളും. വാഹനത്തിൽ നിറയെ ഭക്ഷ്യസാധനങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. ഇവ പരിശോധിച്ചപ്പോൾ, ഭക്ഷണ പാത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 323 കാർട്ടൺ വിവിധതരം സിഗരറ്റുകൾ കണ്ടെത്തുകയായിരുന്നു.ഇവ സൗദിയിലേക്ക് കടത്താനുള്ള ശ്രമങ്ങളാണ് കസ്റ്റംസ് അധികൃതർ വിഫലമാക്കിയത്.
കള്ളക്കടത്ത് പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും കള്ള ക്ക ടത്ത് നടത്തുന്നവർക്ക് എതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും കസ്റ്റംസ് അധികൃതർ മുന്നറിയിപ്പ് നൽകി. പിടിച്ചെടുക്കുന്ന സാധനങ്ങൾ പൊതു ലേലത്തിൽ വിൽക്കുകയും ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version