കുവൈത്തിൽ രണ്ടിടങ്ങളിലായി നടന്ന തീപിടിത്തത്തിൽ ഒരാൾ മരിച്ചു. 9 പേർക്ക് പരുക്ക്. ഇന്ന് രാവിലെ അൽ ഖുറെയ്ൻ മാർക്കറ്റിലെ റസ്റ്ററന്റിലും ഫർവാനിയയിലെ താമസ സമുച്ചയത്തിലുമാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിൽ ഗുരുതരമായി പരുക്കേറ്റയാളാണ് മരിച്ചത്. അൽ ഖുറെയ്ൻ മാർക്കറ്റിലെ ഒന്നാം നിലയിലെ റസ്റ്ററന്റിലും സമീപത്തെ കടകളിലുമാണ് ആദ്യം തീപിടിത്തം ഉണ്ടായത്. അൽ ബെയ്റാഖ്, അൽ ഖുറെയ്ൻ സെൻട്രൽ ഫയർ വകുപ്പിലെ ഉദ്യോഗസ്ഥർ ഉടനടി അപകടസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. നിസ്സാര പരുക്കുകൾ സംഭവിച്ച 5 പേർക്ക് പ്രാഥമിക ശുശ്രൂഷ നൽകി.
തൊട്ടുപിന്നാലെയാണ് ഫർവാനിയയിലെ താമസ സമുച്ചയത്തിൽ തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിൽ കെട്ടിടം ഭാഗികമായി തകർന്നു. ഫയർ വകുപ്പ് ഉദ്യോഗസ്ഥർ ഉടനെത്തി തീ നിയന്ത്രണ വിധേയമാക്കി. 4 പേർക്കാണ് തീപിടിത്തത്തിൽ പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റയാളാണ് മരിച്ചത്. മരിച്ച വ്യക്തിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx