പണം വാങ്ങി, വ്യാജമേൽവിലാസം നിർമ്മിച്ചു നൽകുന്ന സംഘം കുവൈത്തിൽ പിടിയിൽ
കുവൈത്തിൽ പ്രവാസികളിൽ നിന്ന് പണം വാങ്ങി വ്യാജമായി മേൽവിലാസം നിർമ്മിച്ചു നൽകുന്ന സംഘം പിടിയിലായി. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനിൽ ജോലി ചെയ്യുന്ന ഒരു ജീവനക്കാരനും ഇവരുടെ ഏജന്റുമാരും, പണം നൽകിയ 7 വ്യക്തികളും ഉൾപ്പെടെയുള്ള സംഘത്തെയാണ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്തത്.ഔദ്യോഗിക പദവി ഉപയോഗിച്ച് സിവിൽ ഇൻഫോമേഷൻ അതോറിറ്റി യുടെ ഇലക്ട്രോണിക് സംവിധാനത്തിലേക്ക് പ്രവേശിക്കുകയും പ്രവാസികളുടെ സാന്നിധ്യമോ രേഖകൾ സമർപ്പിക്കലോ ഇല്ലാതെ മേൽ വിലാസങ്ങൾ നിർമ്മിച്ചു നൽകുകയും ചെയ്യുന്ന കുറ്റമാണ് ജീവനക്കാരൻ നടത്തിയത്.. ഓരോ ഇടപാടിനും 120 ദിനാർ വരെയാണ് പ്രതിഫലമായി ഈടാക്കിയത്.കുവൈത്തിന് അകത്തും പുറത്തുമുള്ള നിരവധി ഏജന്റുമാരുമായി സഹകരിച്ച് ഈ വർഷം തുടക്കം മുതൽ ഇത്തരത്തിൽ 5,000 ത്തിലധികം അനധികൃത ഇടപാടുകൾ നടത്തിയതായി ഇയാൾ സമ്മതിച്ചു.രണ്ട് ബ്രോക്കർമാരെയും ഇടപാടുകൾ പൂർത്തിയാക്കാൻ പണം നൽകിയ ഏഴ് വ്യക്തികളെയുമാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഈ ഇടപാടുകളിൽ നിന്നുള്ള വരുമാനം ആഭരണങ്ങളും സ്വർണ്ണക്കട്ടികളും , മറ്റ് ആഡംബര വസ്തുക്കളും വാങ്ങാൻ പ്രതി ഉപയോഗിച്ചതായും കണ്ടെത്തി. . പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിലേക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)