Posted By Editor Editor Posted On

ജോലി സ്ഥലത്തുവെച്ച് ഹൃദയാഘാതം; കുവൈത്തിൽ പ്രവാസി മലയാളി അന്തരിച്ചു.

കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഉണ്ണികൃഷ്ണപിള്ള [49] ആണ് മരിച്ചത്. ജോലി സ്ഥലത്ത് വച്ച് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബദർ അൽ മുല്ല കമ്പനിയിലെ ജീവനക്കാരനാണ്. കരുനാഗപ്പള്ളി മണപ്പള്ളി തെക്കേവെങ്കടക്കൽ ബാലകൃഷ്ണ പിള്ളയുടെയും രാജമ്മയുടെയും മകനാണ്. ഭാര്യ: അർച്ചന,മകൾ:ഉത്ര. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version