കുവൈത്തിൽ മൂന്നര ലക്ഷം പുതിയ പാചക വാതക സിലിണ്ടറുകൾ വിതരണത്തിന്
കുവൈത്തിലെ പ്രാദേശിക വിപണിയിൽ മൂന്നര ലക്ഷം പുതിയ പാചക വാതക സിലിണ്ടറുകൾ വിതരണത്തിന് തയ്യാറാകുന്നു.പാചക വാതക സിലിണ്ടറുകളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ബാച്ചുകൾ പുറത്തിറക്കുന്നത് എന്ന് , കുവൈത്ത് ഓയിൽ ടാങ്കർ കമ്പനി അധികൃതർ അറിയിച്ചു.ഏറ്റവും ഉയർന്ന അംഗീകൃത ഗുണനിലവാരത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി 350,000 പാചക വാതക സിലിണ്ടറുകൾ നിർമ്മിക്കുന്നതിനു കമ്പനി കരാർ നൽകിയിരുന്നു. ഇതിന്റെ ഭാഗമാണ് ഇവ വിപണിയിൽ എത്തുന്നത്.രാജ്യത്തെ പ്രാദേശിക വിപണിയിൽ ഊർജ്ജ വിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിനും ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ലക്ഷ്യമിട്ടു കൊണ്ട് തന്ത്രപരമായ പദ്ധതി നടപ്പിലാക്കുന്നതിൽ കമ്പനി തുടർന്നും പ്രതിജ്ഞാബദ്ധമാണെന്ന് കുവൈത്ത് ഓയിൽ ടാങ്കർ കമ്പനി അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)