കുവൈത്തിലെ മാർക്കറ്റിൽ മിന്നൽ പരിശോധന; പഴകിയ മാംസം പിടിച്ചെടുത്തു
ശുവൈഖ് മാർക്കറ്റിൽ അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ ഒരു ടൺ പഴകിയ മാംസം പിടിച്ചെടുത്തു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് നുട്രീഷനാണ് പരിശോധന നടത്തിയത്. മാംസ മാർക്കറ്റിൽ വിൽക്കാൻ അനുയോജ്യമല്ലാത്ത ഒരു ടൺ മാംസമാണ് പിടിച്ചെടുത്തതെന്ന് അധികൃതർ അറിയിച്ചു.
പരിശോധന സംഘം മാംസം കണ്ടുകെട്ടിയതായും ഉത്തരവാദികൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായും അതോറിറ്റി ഔദ്യോഗിക പ്രസ്താവനയിൽ സ്ഥിരീകരിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)