വാഹനം മറിഞ്ഞ് തീപിടിച്ചു, കുവൈത്തിൽ ഒരാൾക്ക് ദാരുണാന്ത്യം
കുവൈത്തിൽ വെള്ളിയാഴ്ച വൈകുന്നേരം ഫിഫ്ത് റിംഗ് റോഡിലുണ്ടായ വാഹനാപകടത്തെത്തുടർന്നുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചതായി ഫർവാനിയ സെന്ററിൽ നിന്നുള്ള അഗ്നിശമനസേനാംഗങ്ങൾ സ്ഥിരീകരിച്ചു. വാഹനം മറിഞ്ഞ് തീപിടിക്കുകയായിരുന്നു.അപകട വിവരമറിഞ്ഞയുടൻ ഫർവാനിയയിലെ അഗ്നിശമനസേനാ യൂണിറ്റുകൾ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീ പൂർണ്ണമായും അണച്ച ശേഷം, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും തുടർനടപടികൾക്കായി അധികാരികൾക്ക് കൈമാറുകയും ചെയ്തു. അപകടത്തിൽ മരിച്ചയാളുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)