കുവൈത്തിൽ കുഴിബോംബ് സ്ഫോടനം; 3 പേർക്ക് ഗുരുതര പരിക്ക്
കുവൈത്തിൽ കുഴിബോംബ് സ്ഫോടനത്തിൽ 3 പേർക്ക് ഗുരുതര പരിക്ക്. അബ്ദലി മരു പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. ഇറാഖി അധിനിവേശ കാലത്ത് സ്ഥാപിച്ച കുഴി ബോംബുകളിൽ അബദ്ധത്തിൽ ചവിട്ടിയതിനെ തുടർന്നാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ മൂന്ന് പേരെയും എയർ ആംബുലൻസ് വഴിയാണ് ജഹ്‌റ, -സബാഹ് ആശുപത്രികളിലേക്ക് കൊണ്ടു പോയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)